എല്ലാ സലഫിയ്യത്ത് വാദിച്ചവനും സലഫിയാകണമെന്നില്ല

ചോദ്യം :

സലഫിയത്ത് വാദിക്കുന്ന ഒരു വ്യക്തി, അയാൾ സലഫികളായ ഉലമാക്കളിൽ നിന്ന് ഇൽമ് സ്വീകരിച്ചിട്ടുണ്ട് ,അത് പോലെ വർഷങ്ങളോളം അസ്ഹർ യൂണിവേഴ്സിറ്റിയിലും പഠിച്ചിട്ടുണ്ട്, ഇങ്ങനെയുള്ള ആളിൽ നിന്ന് ഇൽമ് സ്വീകരിക്കാൻ പാടുണ്ടോ ??

അവനെ പോലുള്ള ഒരാളിൽ നിന്ന് ഖുർആനിന്റെയും ഹദീസിന്റെയും ഇൽമ് എടുക്കാൻ വേണ്ടി ഞങ്ങൾക്ക് ഞങ്ങളുടെ മക്കളെ പറഞ്ഞയക്കാൻ പറ്റുമോ ??

അശ്- ശൈഖ് ബാ ജമാൽ ( ഹഫിദഹുല്ലാഹ്)

മറുപടി :

എല്ലാ സലഫിയ്യത്ത് വാദിച്ചവനും സലഫിയാകണമെന്നില്ല. എന്തുകൊണ്ടെന്നാൽ സലഫിയ്യത്ത് , അത് ദീനാണ് , വാക്കാണ്‌ , പ്രവർത്തനമാണ്. സലഫിയായ ഒരാൾ അറിയപ്പെടുക, ഉലമാക്കളിൽ നിന്നുള്ള തസ്കിയ കൊണ്ടാണ് , അയാളുമായി സഹവസിക്കുന്ന ആളുകളിലൂടെയാണ് , ആഹ്ലുൽ ബിദഇനോടും ഹിസ്ബികളോടുമുള്ള അവന്റെ നിലപാടിലൂടെയാണ് ,അത് പോലെ സുന്നത്തിന്റെ വാഹകരെ ബഹുമാനിക്കുന്നതിലൂടെയുമാണ്. ഇതെല്ലാം അവനിൽ അടങ്ങിയിട്ടുണ്ടെങ്കിൽ ,അതെല്ലാം അവന്റെ സലഫിയ്യത്തിന്റെ അടയാളമാണ് , അത് ഉറപ്പ് വരുത്തൽ നിർബന്ധമാണ്‌ .. അള്ളാഹു അഅ്ലം

വിവർത്തനം : അബൂ അബ്ദിറഹ്മാൻ അൽ ഹിന്ദി